കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലെ കോടതിയലക്ഷ്യ നടപടിയില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് നേരിട്ടു ഹാജരാകണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ അഭിഭാഷകന് അധികാരമുണ്ടോയെന്ന കാര്യത്തില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
കോടതിയലക്ഷ്യ നടപടി നേരിടുന്ന വ്യക്തി സ്വകാര്യ അഭിഭാഷകന് മുഖേനയാണു അപ്പീല്‍ നല്‍കേണ്ടതെന്നും സര്‍ക്കാരിന് ഇതിനു കഴിയില്ലെന്നും ഹര്‍ജിക്കാരനായ കടകംപള്ളി മനോജിന്റെ അഭിഭാഷകന് വാദിച്ചു.
ജസ്റ്റീസുമാരായ കെ. നടരാജന്, ജോണ്സണ് ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഹര്‍ജി 26ന് വീണ്ടും പരിഗണിക്കും.